SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

കുടുംബസംഗമം, വാർഷികം

pv-binesh

വൈക്കം : എസ്.എൻ.ഡി.പി യോഗം 1344-ാം നമ്പർ തലയാഴം വടക്കേകര ശാഖയുടെ വയൽവാരം കുടുംബയൂണി​റ്റിന്റെ നേതൃത്വത്തിൽ വാർഷികവും കുടുംബസംഗമവും പഠനോപകരണവിതരണവും നടത്തി. മനോഹരൻ മൂല്ലേത്തറയുടെ വസതിയിൽ നടന്ന കുടുംബസംഗമം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണവിതരണവും നടത്തി. ശാഖാ പ്രസിഡന്റ് ടി.പി.സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മധു മൂലേത്തറ, സെക്രട്ടറി എ.ജി.ബിജു, ചെയർമാൻ മഞ്ജുള ശശി, എൻ.എസ്.നിജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL