
കോട്ടയം : മാടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള മാടപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതുമായ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഈ വർഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 46 വയസ് കവിയാത്തവരുമായ വനിതകളെയാണ് പരിഗണിക്കുന്നത്. അപേക്ഷ ജൂൺ 10 ന് വൈകിട്ട് അഞ്ചിനകം മാടപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം. ഫോൺ: 8281999155.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
