SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.05 AM IST

ഇന്ധന വിലവർദ്ധനവ്  സി.പി.ഐ പ്രതിഷേധിച്ചു

eetumnoore
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ ഏറ്റുമാനൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും.

ഏറ്റുമാനൂർ: ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ ഏറ്റുമാനൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടന്നു. പാർട്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പേരൂർ കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല അസി: സെക്രട്ടറി അഡ്വ. ബിനു ബോസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.വി പുരുഷൻ, ലോക്കൽ സെക്രട്ടറി സി.ബി ദിവാകരൻ, അസി. സെക്രട്ടറി അഡ്വ.ആന്റണി ജേക്കബ്, എൻ.ഡി ഷാജിമോൻ, ബിനീഷ് ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL