
കാഞ്ഞിരപ്പള്ളി : എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷന് പേട്ട ഗവ. ഹൈസ്‌കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി കോളേജിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. പരീക്ഷാ ഫലം വന്നവർക്ക് നിലവിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ സൗജന്യ സേവനം ലഭ്യമാണ്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷ ഫീസുമായി കോളേജിലെത്തി അപേക്ഷിക്കാം. ഫോൺ :04828 206480,9072278646.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |