SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

ആർ.ജെ.ഡിയെ അവഗണിച്ചു

rjd

കോട്ടയം : രണ്ടാം പിണറായി സർക്കാരിൽ ഒരിക്കൽപ്പോലും ടീം എൽ.ഡി.എഫ് എന്ന വികാരം മുന്നണി നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമാണെന്നും ആർ.ജെ.ഡി ജില്ലാ നേതൃയോഗം.
സോഷ്യലിസ്റ്റ് ആശയാടിത്തറയിൽ നിലകൊള്ളുന്നതും കേരളത്തിൽ ഒട്ടേറെ നിയോജക മണ്ഡലങ്ങളിൽ സംഘടനാശക്തി ഉള്ളതുമായ ആർ.ജെ.ഡിയെ കഴിഞ്ഞ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മുന്നണി നേതൃത്വം അവഗണിച്ചു. എൽ.ഡി.എഫ് വിരുദ്ധതരംഗം ഇത്തവണ അതിശക്തമായി ആഞ്ഞടിച്ചപ്പോഴും ആർ.ജെ.ഡിയ്ക്ക് നിയമസഭയിൽ പ്രാതിനിധ്യം ഉണ്ടായത് പാർട്ടിക്ക് ചില മേഖലകളിൽ ഇന്നുമിള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL