SignIn
Kerala Kaumudi Online
Sunday, 28 June 2026 3.43 AM IST

അപകടം : 54 ലക്ഷം രൂപ നഷ്ടപരിഹാരം

കോട്ടയം : കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വൃദ്ധന് 54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. 2020 ജൂലായ് 18 ന് ഏറ്റുമാനൂർ ഹൈവേയിൽ ചേർപ്പുങ്കൽ ജംഗ്ഷനിലാണ് സംഭവം. റോഡരികിലൂടെ നടന്നുപോയ 66 കാരനായ പച്ചക്കറി ഉടമ എൻ.സി എബ്രഹാമിനെയാണ് കാറിടിച്ചത്. സംഭവത്തിൽ പലിശ സഹിതം 54 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയും ട്രിബ്യൂണൽ ജഡ്ജി പ്രസൂൻ മോഹന്റേതാണ് വിധി. വിവിധ ആശുപത്രികളിൽ മാസങ്ങളോളം ചികിത്സയിലായിരുന്ന എബ്രഹാമിന് തുടർചികിത്സ ആവശ്യമായതിനാൽ പ്രത്യേകം തുക വിധിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹർജിക്കാരനായി അഡ്വ.പ്രകാശ് പാമ്പാടി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL