SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ഹെവൻലി ഹാൻഡ്‌സ്  പദ്ധതി ഉദ്ഘാടനം

ortho

കോട്ടയം : നിർദ്ധനരായ 500 വിദ്യാർത്ഥികൾക്ക് 'ഹെവൻലി ഹാൻഡ്‌സ് ' പദ്ധതിയുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം. എം.ജി.ഒ.സി.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള പഠനോപകരണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു.
ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ, വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.ഡോ.വിവേക് വർഗീസ്, ഫാ. ജോബു ജേക്കബ് ജോൺ, കോളേജ് സ്റ്റുഡന്റ്‌സ് പ്രതിനിധി അലക്‌സ് പി.ഷിജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL