SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

വൈദ്യുതി മുടക്കം പതിവാകുന്നു

curent

മുത്തോലി : മുത്തോലി ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് കലാനിലയം സ്‌കൂളിനും ശ്രീകുരുംബക്കാവിനും ഇടയിൽ ചെറുപുഷ്പം ട്രാൻസ്‌ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം തുടർച്ചയായി തടസപ്പെടുന്നതായി പരാതി. ചെറിയൊരു കാറ്റോ മഴയോ വന്നാൽ വൈദ്യുതി നിലയ്ക്കും. രണ്ട് ദിവസം കഴിഞ്ഞാണ് വിതരണം പുന:സ്ഥാപിക്കുക. ഇതുമൂലം ബദൽസംവിധാനത്തിനുള്ള ശേഷിയില്ലാത്ത സാധാരണക്കാർ വസിക്കുന്ന പ്രദശത്തെ പാലിയേററീവ് രോഗികൾ ഉൾപ്പെടെയുള്ളവർ വിഷമിക്കുകയാണ്. വൈദ്യുതി തടസത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL