
കോട്ടയം: കേരളാ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരവും വഴിയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. ജില്ലാതല ഉദ്ഘാടനം നഗരസഭാ കൗൺസിലർ അഡ്വ.ഷിജ അനിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.ജെ പ്രസാദ് , ജില്ലാ സെകട്ടറി ടി. രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം വി.കെ. ഷിബു, കെ.രാജകുമാർ, ബിറ്റു പി.ജേക്കബ്, പ്രവീൺ പി.ആർ, റീമ വികുരുവിള,പി ബിന്ദു എന്നിവർ നേതൃത്വം നൽകി. 13 സബ് ജില്ലകളിലും ശുചീകരണം തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
