
പാലാ: നിറയെ പൂക്കളും കായ്കളുമായി പാലാ കെ.എം മാണി മെമ്മോറിയൽ ഗവ.ജനറൽ ആശുപത്രിയിൽ തലയെടുപ്പോടെ നിൽക്കുന്ന അഗത്തിമരങ്ങൾ എപ്പോഴും കൗതുകമാണ്. ചീര വർഗത്തിൽപ്പെട്ട അഗത്തിച്ചീര എന്ന ചെറുമരം അത്യാഹിത വിഭാഗത്തിന് മുന്നിലെ ശ്രദ്ധാകേന്ദ്രമാണ്. രണ്ടുവർഷം മുമ്പ് പരിസ്ഥിതിദിനത്തിൽ ആശുപത്രിയിലെ പാർടൈം സ്വീപ്പറായ മറ്റക്കര ഹരികുമാറാണ് മൂന്ന് അഗത്തിച്ചെടികൾ വച്ചുപിടിപ്പിച്ച് പരിപാലിച്ചത്. മൂന്ന് ചെടികളും ഇന്ന് വാനോളം ഉയർന്ന് രോഗികൾക്ക് തണലേകുന്നു. ധാരാളം ഔഷധ ഗുണവും പോഷക സമൃദ്ധവുമാണ് അഗത്തിച്ചീര.ഇതിന്റെ ഇലകളും, പൂക്കളും,കായ്കളും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ചുമപ്പ്, വെളുപ്പ്, മഞ്ഞ,നീല നിറങ്ങളിൽ അഗത്തിച്ചെടികൾ ഉണ്ടെങ്കിലും ചുവപ്പും, വെളുപ്പുമാണ് ആഹാരത്തിന് ഉപയോഗിക്കുന്നത്. പാലിൽ ഉള്ളതിന്റെ ഇരട്ടി വിറ്റാമിൻ എ യും ബി യും ഇതിലുണ്ട്. കൂടാതെ മാംസ്യവും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. അഗത്തി കായ്കളും തൈകളും വിതരണം ചെയ്യാൻ തയ്യാറാണെന്ന് നട്ടുവളർത്തിയ മറ്റക്കര ഹരികുമാർ പറയുന്നു.
എല്ലുകളുടെ വളർച്ചയ്ക്ക് ഉത്തമം
നേത്രരോഗങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ,തലവേദന, മൈഗ്രേൻസ്, തൈറോയ്ഡ് രോഗങ്ങൾ എന്നിവയ്ക്കും അഗത്തിച്ചീര ഉത്തമമാണ്. കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഫാബേരി വർഗത്തിൽപ്പെട്ട അഗത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. രക്തസമ്മർദ്ദം നിയന്ത്രക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |