കോട്ടയം : പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി പ്രകാരം നടന്നുവരുന്ന റോഡുകളുടെ നിർമ്മാണം ആഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട പരിപ്പ് തൊള്ളായിരം മാഞ്ചിറ, മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട വാകത്താനം സെന്റ് ജോൺസ് ചർച്ച് വള്ളിക്കാട്ട് ദയറാ, മടയൻകുന്ന് കുറവിലങ്ങാട് കുര്യം വില്ലോനി കുന്നം, മാണികാവ് വട്ടയിൽ തുങ്കൽ വട്ടക്കുന്ന്, ചെമ്മനാം കുന്ന് മുടക്കരിപ്പടവ്, കുളങ്ങരപ്പടി ചുണ്ടലിക്കാട്ട് പടി തറപ്പേൽ പടി, ആയാംകുടി എഴുമാന്തുരുത്ത് അട്ടക്കൽ കടുത്തുരുത്തി റോഡുകളുടെ നിർമ്മാണമാണ് 31 നകം പൂർത്തിയാക്കേണ്ടത്. നിർമ്മാണം തടസ്സപ്പെട്ടിരുന്ന കോതനല്ലൂർ ഓണംതുരുത്ത് ആനമല കുറുമുള്ളൂർ മുണ്ടുവേലിപ്പടി പറയമാക്കിൽ റോഡ് നിർമ്മാണത്തിന് വീണ്ടും ടെൻഡർ വിളിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |