SignIn
Kerala Kaumudi Online
Friday, 12 June 2026 8.12 AM IST

ലഹരി വിരുദ്ധ  ബോധവത്ക്കരണ ക്ലാസ് 

thenagana
ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ.രാജേഷ് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കുന്നു.

തെങ്ങണ: വിവേകാനന്ദ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂളൂം സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുനിത സതീഷ് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ ഗോപാലകൃഷ്ണപിളള അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ആർ.രാജേഷ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഉപഹാരസമർപ്പണം വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രീത് പി.ജോസ് നിർവ്വഹിച്ചു. ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സോണി ജോസ് സ്വാഗതവും വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.സി ജയദ്രഥൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL