
തിരുവനന്തപുരം : പ്രകൃതിക്ഷോഭ ദുരിതാശ്വാസ, വിള ഇൻഷ്വറൻസ് കുടിശ്ശികകൾ തീർക്കുന്നതിനായി 119.87 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
ദുരിതാശ്വാസത്തിന് 76.68 കോടി രൂപയും വിള ഇൻഷ്വറൻസ് കുടിശ്ശിക ഇനത്തിൽ 43.19 കോടി രൂപയുമാണ് നൽകിയത്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം രൂപീകരിച്ച ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
ദുരിതാശ്വസ വിഭാഗത്തിൽ 2021 ഒക്ടോബർ 25 മുതലുള്ള കുടിശികപ്രകാരം 90.81 കോടി രൂപയാണ് നൽകാനുള്ളത്. വിള ഇൻഷ്വറൻസ് പദ്ധതിപ്രകാരം 2025 മേയ് മുതലുള്ള അപേക്ഷകളിലാണ് തുക ലഭിക്കാനുള്ളത്. 43,22,79,919 രൂപയാണ് ഈ ഇനത്തിൽ കുടിശികയുള്ളത്. ബാക്കി തുക നൽകുന്നത് സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
പ്രകൃതിദുരന്തത്തിലും കീട, രോഗബാധയിലും കൃഷി നശിക്കുന്ന കർഷകർക്ക് സഹായത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്ന പദ്ധതിയിൽ വെട്ടിക്കുറവ് വരുത്തി.അടിയന്തര സഹായ വിഹിതം 7.5 കോടി രൂപയിൽ നിന്ന് 4 കോടി രൂപയായാണ് കൃഷിവകുപ്പ് വെട്ടിക്കുറച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |