
കോട്ടയം: ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ ആവേശത്തിൽ ബസേലിയസ് കോളേജിൽ കാൽപ്പന്തുകളിയുടെ ആരവം ഇന്ന് ഉയരും. ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ടീം ലോഞ്ചിംഗിൽ കോളജിലെ വിദ്യാർത്ഥികൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ മൂന്നു ടീമുകളായി തിരിയും. വിദ്യാർത്ഥികൾക്കുള്ള ഫാഷൻഷോ മത്സരമായ ബസേലിയൻ കിറ്റ് വാക്ക്, പെനാലിറ്റി ഷൂട്ടൗട്ട് മത്സരമായ പെനാലിറ്റി ബോക്‌സ്, ഫുട്‌സാൽ മത്സരമായ പിച്ച് ബാറ്റിൽ, ഫുട്‌ബോൾ ഫിലിം ഫെസ്റ്റിവലായ സിനി പിച്ച്, ഫുട്ബാൾ ക്വിസ്, ഫാൻസോൺ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ.ഡോ. മനോജ് നാരായണൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |