SignIn
Kerala Kaumudi Online
Monday, 22 June 2026 11.36 PM IST

ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിക്കുന്നില്ലെന്ന് ചോദിക്കരുത്, ഉയരേണ്ടത് മറ്റൊരു ചോദ്യമെന്ന് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍

gurpreet-singh-sandhu

മുംബയ്: ലോകത്തെ മുഴവന്‍ ആവേശത്തിലാഴ്ത്തി ഫിഫ ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പരമ്പരാഗത ശക്തികളുടെ പതിവ് മികവും, നവാഗതരുടെ അത്ഭുതപ്രകടനങ്ങളും ആദ്യ ആഴ്ചയില്‍ ലോകകപ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ എന്ന കുഞ്ഞന്‍ രാജ്യം ലോകകപ്പ് കളിക്കുന്നു. ഫുട്‌ബോള്‍ ഭൂപടത്തില്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത കേപ് വെര്‍ദെ ശക്തരായ സ്‌പെയിനിനെ ഞെട്ടിക്കുന്നു.

സ്വാഭാവികമായും ഓരോ നാല് വര്‍ഷം കൂടുമ്പോള്‍ ഇന്ത്യക്കാര്‍ ചോദിക്കുന്ന സ്ഥിരം ചോദ്യം ഇത്തവണയും എയറിലുണ്ട്. ഇത്ര ചെറിയ രാജ്യം വരെ ലോക വേദികളില്‍ വന്ന് തിളങ്ങുമ്പോള്‍ 147 കോടി ജനസംഖ്യയുള്ള നമ്മുടെ രാജ്യം എന്തുകൊണ്ട് ലോകകപ്പിന് യോഗ്യത പോലും നേടുന്നില്ല? അതിനുള്ള കാരണം അത്യാവശ്യം ഫുട്‌ബോള്‍ മത്സരങ്ങള്‍ പിന്തുടരുന്ന എല്ലാവര്‍ക്കും അറിയുന്നതുമാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറും സൂപ്പര്‍താരവുമായ ഗുര്‍പ്രീത് സിംഗ് സന്ധു.

സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരമൊരു ചോദ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നത് കണ്ടു, ഇത് വളരെ നല്ലൊരു പ്രവണതയാണ്. ചോദ്യങ്ങള്‍ ഉയര്‍ന്ന് വരികയെന്നത് നല്ല കാര്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് സന്ധു ഇക്കാര്യം പറഞ്ഞത്. ഒരു താരമെന്ന നിലയില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, നമ്മള്‍ എന്തുകൊണ്ട് ലോകകപ്പ് കളിക്കുന്നില്ല എന്ന് ചോദിച്ചാല്‍ നമ്മള്‍ ഏഷ്യന്‍ കപ്പില്‍ കളിക്കുന്നില്ല. ലോകകപ്പിന് യോഗ്യത നേടാന്‍ ആദ്യം സ്ഥിരമായി ഏഷ്യന്‍ ലോകകപ്പിന് യോഗ്യത നേടേണ്ടതുണ്ട്.

യോഗ്യതാ മത്സരങ്ങളിലും നോക്കൗട്ട് ഘട്ടം വരെ എത്തേണ്ടതും വളരെ നിര്‍ണായകമാണ്. ഈ നേട്ടത്തിലേക്ക് ഇന്ത്യ എത്തുകയെന്നാല്‍ അത് ഒറ്റയടിക്ക് നടക്കുന്ന കാര്യമല്ല. പടിപടിയായി വേണം ഇക്കാര്യം നടക്കാന്‍. അപ്പോള്‍ യഥാര്‍ത്ഥ ചോദ്യം നമ്മള്‍ എന്തുകൊണ്ട് ലോകകപ്പിന് യോഗ്യത നേടുന്നില്ല എന്നല്ല മറിച്ച് എന്തുകൊണ്ട് നമ്മള്‍ സ്ഥിരമായി എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നില്ല എന്നാണ്. സന്ധു കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA WORLD CUP 2026, INDIAN FOOTBALL TEAM, GURPREET SINGH SANDHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360