SignIn
Kerala Kaumudi Online
Sunday, 05 July 2026 11.29 PM IST

ഇഞ്ചിക്കുഴിയിൽ നായയെ കൊന്നത് പുലി തന്നെ

veed

പുഞ്ചവയൽ: പുലിപ്പേടിയിലാണ് പാക്കാനം ഇഞ്ചിക്കുഴി നിവാസികൾ. ഇഞ്ചിക്കുഴി കൂപ്പിന് സമീപം വളർത്തുനായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ് പ്രദേശവാസികൾ. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ആനയുടെയും കാട്ടുപോത്തിന്റെയും ശല്യത്തിന് പുറമെയാണ് ഇപ്പോൾ പുലിയുടെ ആക്രമണം. കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടിയിരുന്ന വളർത്തുനായയെയാണ് ശനിയാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. ജഡം പാതി ഭക്ഷിച്ച നിലയിലായിരുന്നു. വീടിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.

തുടർനടപടി വൈകരുത്

വളർത്തുനായയെ കൊന്നത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചതോടെ വനുവകുപ്പിന്റെ ഭാഗത്ത് നിന്ന് തുടർനടപടി വൈകരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അടുത്തദിവസം തന്നെ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TIGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL