
തലയോലപ്പറമ്പ്: കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ വടകര സൗത്ത് സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡും, പഠനോപകരണവും വിതരണം ചെയ്യുന്ന ചടങ്ങ് കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.സലിൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് നിഷാദ്ഹബി മെമ്മോറിയൽ ക്യാഷ് അവാർഡ് എം.എൽ.എ വിതരണം ചെയ്തു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത അഡ്വ.എ.സനീഷ്‌കുമാറിനെ സമ്മേളനത്തിൽ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.മോഹനൻ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. പഠനോപകരണ വിതരണം വെള്ളൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമ്മ ബാബു നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ മെമ്പർ എം.കെ.രാജേഷ്, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.പി.ഷാജി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ കൃഷ്ണകുമാർ, യൂണിയൻ സെക്രട്ടറി മിനി സിബി, ട്രഷറർ സി.യു രാജൻ, ഭാരവാഹികളായ ആശഫെനിൽ, സജിത, അംബിക ബാബു, ശാലിനിഷാജി, രണദേവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |