
പാലാ: മുൻമുഖ്യമന്ത്രിയും സി.പി.ഐ ദേശീയ നേതാവുമായിരുന്ന പി.കെ.വാസുദേവൻ നായരുടെ സ്മരണാർത്ഥം പി.കെ.വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്പ്‌മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുൻ എം.എൽ.എ യുമായ അഡ്വ.കെ.പ്രകാശ് ബാബു അർഹനായി.
ഇന്ന് 4.30ന് കിടങ്ങൂർ എൽ.പി.ബി സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമർപ്പിക്കും. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്, പൊതുരംഗത്തെ സമഗ്ര സംഭാവനകൾ, പാർലമെന്ററി രംഗത്തെ സംഭാവനകൾ, പൊതുജീവിതത്തിലെ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്. എം.ജി.യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ്, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാരം നേതാവിനെ തിരെഞ്ഞടുത്തതെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പി.കെ.വി സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് പ്രകാശ് ബാബുവിന് സമ്മാനിക്കും. മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ.മാണി എം.പി അനുമോദന പ്രഭാഷണവും ഡോ.സിറിയക് തോമസ് പി.കെ.വി സ്മാരക പ്രഭാഷണവും നടത്തും. പത്രസമ്മേളനത്തിൽ ബാബു കെ.ജോർജ്, അഡ്വ.തോമസ് വി.റ്റി, പി.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |