SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.37 AM IST

ലൈഫ് ടൈം അച്ചീവ്മെ‌ന്റ് പുരസ്കാരം ഡോ.ആർ.ആനന്ദത്തിന് സമ്മാനിച്ചു 

a

തിരുവനന്തപുരം:കേരളത്തിലെ ആദ്യകാല പീഡിയാട്രിക് ന്യൂറോളജിവിദഗ്ധയും തിരുവനന്തപുരം പി.ആർ.എസ് ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ.ആർ.ആനന്ദത്തിന് ഇന്ത്യൻ അക്കാഡമി ഒഫ് ന്യൂറോളജിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. ജയ്പൂരിൽ രാജസ്ഥാൻ ഗവർണർ ഹരിഭാവ് ബഗാഡെ പുരസ്കാരം നൽകി. ഇന്ത്യയിലെ അഞ്ചുപേരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് അർഹയായത് ഡോ.ആനന്ദമാണ്.

സംസ്ഥാനത്ത് ന്യൂറോളജിയിൽ ഡി.എം(ഡോക്ടറേറ്റ് ഒഫ് മെഡിസിൻ ഇൻ ന്യൂറോളജി) ബിരുദംനേടിയ ആദ്യ വനിതകൂടിയാണ് ഡോ.ആനന്ദം. 1980കളിൽ കേരളത്തിലെ ആദ്യപീഡിയാട്രിക് ന്യൂറോളജി വിഭാഗം സ്ഥാപിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ മുൻ പ്രൊഫസറും മേധാവിയുമായിരുന്നു.

1975ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്യൂട്ടറായി ജോലി ആരംഭിച്ചു. ഡോ.ആനന്ദത്തിന്റെ ശ്രമഫലമായാണ് അവിട്ടം തിരുനാൾ ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കാനായത്. 25വർഷക്കാലം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്ക് സേവനം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA