
തിരുവനന്തപുരം : മാദ്ധ്യമ, സാംസ്കാരിക പ്രവർത്തകനും കഥാകൃത്തുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ ഓർമ്മയ്ക്കായി പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരത്തിന് നാമനിർദ്ദേശവും കഥ, കവിത, നോവൽ പുരസ്കാരത്തിന് കൃതികളും ക്ഷണിക്കുന്നു. രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ സംഭാവനകൾ മുൻനിറുത്തിയാണ് സമഗ്ര സംഭാവന പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണിത്.വായനക്കാർക്കും പ്രസാധകർക്കും നാമനിർദ്ദേശം നൽകാം. 35 വയസിൽ താഴെയുള്ളവർക്കാണ് സാഹിത്യ പുരസ്കാരം. നാമനിർദ്ദേശവും കൃതികളും നവംബർ 30 നു മുൻപ് സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ്, ആനയറ പി.ഒ, തിരുവനന്തപുരം - 695029 എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ-9497 27 2622.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |