തിരുവനന്തപുരം: പി.കെ.പരമേശ്വരൻനായർ സ്മാരകട്രസ്റ്റിന്റെ എസ്.ഗുപ്തൻ നായർ സ്മാരക സാഹിത്യ നിരൂപണ ഗ്രന്ഥപുരസ്കാരം ഡോ. കെ.പ്രസന്നരാജൻ രചിച്ച 'മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ" എന്ന കൃതിക്ക്. ഡോ. സുരേഷ് മാധവ് രചിച്ച 'വേദഗുരു സദാനന്ദസ്വാമികൾ" എന്ന ഗ്രന്ഥത്തിനാണ് പരമേശ്വരൻനായർ സ്മാരക ജീവചരിത്ര പുരസ്കാരം. ഡോ. പൂജപ്പുര കൃഷ്ണൻ നായർ, എസ്.ഡി.പ്രിൻസ്, ഡോ. ലക്ഷ്മി ദാസ് എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. 25ന് വൈകിട്ട് 4.30ന് ട്രസ്റ്റിന്റെ 35-ാം വാർഷികത്തിന്റെ ഭാഗമായി നന്ദാവനം പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന പുരസ്കാര സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ഡോ. വി.ആർ.പ്രബോധചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡോ. എ.എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |