SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.37 AM IST

ഓംചേരി   സാഹിത്യപ്രഭ പുരസ്ക്കാരം സച്ചിദാനന്ദന്

a

തിരുവനന്തപുരം:ഡൽഹിയിലെ ഓംചേരിഫൗണ്ടേഷനും ത്രികലാഗുരുകുലവും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഓംചേരി സാഹിത്യപ്രഭപുരസ്കാരത്തിന് കെ.സച്ചിദാനന്ദനെ തെരഞ്ഞെടുത്തതായി നാട്യഗൃഹം ചെയർമാൻ എം.വി.ഗോപകുമാറും സെക്രട്ടറി

വിജയൻനായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാടകരംഗത്തെ യുവപ്രതിഭക്കുള്ള ഓംചേരി നാടകപുരസ്കാരം തൃശൂർ സ്കൂൾ ഒഫ് ഡ്രാമ ഡയറക്ടർ ഡോ.അഭിലാഷ് പിള്ളയ്ക്കാണ്. സ്വാതിതിരുനാൾ സംഗീതകോളേജിലെ ഡോ.എൻ.‌ജെ. നന്ദിനിയ്ക്കാണ് ശാസ്ത്രീയസംഗീതത്തിനുള്ള ലീലാ ഓംചേരി യുവപ്രതിഭാസംഗീതപുരസ്കാരം.

25,000രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്ക്കാരം 23ന് ബിഷപ്പ് പെരേരാഹാളിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മാനിക്കും. മുൻചീഫ് സെക്രട്ടറിമാരായ കെ.ജയകുമാർ, വി.പി.ജോയ്, ജൂറിയംഗങ്ങളായ പ്രൊഫ.അലിയാർ,ശ്യാമപ്രപസാദ് എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കമുകറഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ.എൻ.വി, സെക്രട്ടറി പി.വി.ശിവൻ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA