SignIn
Kerala Kaumudi Online
Friday, 06 November 2026 1.34 AM IST

മലയാളി സംരംഭകന് പി.എം സൂര്യ ഘർ എക്സലൻസ് പുരസ്‌കാരം

award-


തിരുവനന്തപുരം: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന പദ്ധതി വിജയകരമായി നടപ്പാക്കിയതിന് മലയാളി യുവ സംരംഭകന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ 'പിഎം സൂര്യ ഘർ എക്‌സലൻസ് അവാർഡ്'. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവ് തരുൺ കപൂർ പുരസ്‌കാരം എസ്.പി.എ.എച്ച്.ജെ (SPAHJ) ഇന്ത്യ ട്രേഡിംഗിന്റെ സി.ഇ.ഒ എ. അഭിജിത്തിന് സമ്മാനിച്ചു.

രാജ്യത്തെ ഒരു കോടി വീടുകളിൽ സൗരോർജം എത്തിക്കാനായി മികച്ച സംഭാവന നൽകിയ വെണ്ടർമാർ, ബ്രാൻഡ് ഉടമകൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനീയറിംഗിലെ പൂർവവിദ്യാർത്ഥിയാണ് അഭിജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360