
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം 14ന് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി.ജോൺ നൽകും. നടി രാധ മുഖ്യാതിഥിയാകും. തുടർന്ന് ഹൃദയഗാനങ്ങളുടെ ശ്രീവസന്തം എന്ന സംഗീത പരിപാടിയും നടക്കുമെന്ന് കമുകറ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.വി. ശിവൻ, വൈസ് പ്രസിഡന്റ് കമുകറ ശ്രീകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |