കോട്ടയം: ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്‌നിവീർ തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 26 രാത്രി 11വരെ https://iafrecruitment.edcil.co.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്മെന്റ് ചുമതല കൊച്ചിയിലുള്ള നമ്പർ 14 എയർമെൻ സെലക്ഷൻ സെന്ററിനാണ്. 2026 സെപ്റ്റംബർ 22, 23 തീയതികളിലാണ് ഓൺലൈൻ പരീക്ഷ. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്: +91-9513253233 (ഹെൽപ്പ് ലൈൻ, 011-25694209 / 25699606, 0484-2427010 / +91-9188431093 . ഇ-മെയിൽ. വിലാസം: iafrecruitment@edcil.co.in