SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

ഫുട്‌ബോൾ ടൂർണമെന്റ്

വണ്ടന്മേട്: ജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റ് ഇന്നും നാളെയുമായി ആമയാർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ആദ്യ ദിനമായ ഇന്ന് അണ്ടർ -15 ബോയ്സ്, അണ്ടർ -17 ഗേൾസ് വിഭാഗങ്ങളിലെ മത്സരങ്ങളാണ് നടക്കുക. രണ്ടാം ദിനമായ നാളെ അണ്ടർ -17 ബോയ്സ് വിഭാഗം മത്സരങ്ങളും അരങ്ങേറും. ജില്ലയിലെ 7 സബ് ജില്ലകളിൽ നടന്ന സബ് ജില്ലാ മത്സരങ്ങളിൽ വിജയികളായ സ്‌കൂൾ ടീമുകളാണ് ജില്ലാതല ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. മത്സരങ്ങളിൽ ചാംമ്പ്യന്മാരാകുന്ന ടീമുകൾക്ക് ഈ മാസം അവസാനം കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത ലഭിക്കുമെന്ന് റവന്യൂ ജില്ലാ സ്‌പോർട്സ് സെക്രട്ടറി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL