കോട്ടയം: സൈ-റാങ്ക് ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ആദ്യ അഞ്ച് ശതമാനത്തിൽ ഇടംപിടിച്ച മഹാത്മാഗാന്ധി സര്‍വകലാശാലയിലെ 19 അദ്ധ്യാപകരെയും ഗവേഷകരെയും സര്‍വകലാശാല ആദരിച്ചു.
ചടങ്ങില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് സംസാരിച്ച വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂതു, അവര്‍ രാഷ്ട്രശില്പികളാണെന്ന് അഭിപ്രായപ്പെട്ടു. രജിസ്ട്രാര്‍ പ്രൊഫ.ഡോ.ബിനു ജോര്‍ജ്ജ് വര്‍ഗീസ്, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ശ്രീജിത്ത് സി.എം., ഫിനാന്‍സ് ഓഫീസര്‍ ശ്രീ. ബിജു മാത്യു, റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ.ഡോ.ജയചന്ദ്രന്‍ കെ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |