
കറുകച്ചാൽ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കറുകച്ചാൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ബിജു പാലയ്ക്കൽ, സന്തോഷ് കാട്ടിക്കുന്നേൽ, ജോമോൻ, അഖിൽ പാലൂർ, ജോസ്മി ജോസഫ്, റാണി ജോസഫ്, മറിയാമ്മ തോമസ്, അനീഷ് എഴുമാവിൽ, ബെന്നറ്റ് തോമസ്, ശശീന്ദ്ര ബാബു, ജോമോൻ, സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടന്ന അനുസ്മരണ യോഗങ്ങളും പുഷ്പാർച്ചനകളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |