
ചെങ്ങളം: ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ ക്‌നാനായ പള്ളിയിൽ ക്‌നാനായ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം നിർവഹിച്ചു. പ്രസിഡന്റ് ഫാ.ലിജോ ജോസഫ് പട്ടുകാലയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജോ പാറെകുന്നുംപുറം, ട്രഷറർ തോമസുക്കുട്ടി ചിറയിൽപീടിക, കേന്ദ്രകമ്മറ്റിയംഗം വിനു സ്‌കറിയ, ജോയിന്റ് സെക്രട്ടറി സാബു സ്‌കറിയാ, ഏബ്രഹാം കെ.തോമസ്, കെ.എ മാത്യു, ഇടവക ട്രസ്റ്റി പി.ടി മാത്തുക്കുട്ടി, ഇടവക സെക്രട്ടറി ബിജു കുറിയാക്കോസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |