SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിലേക്ക് വൻമരം കടപുഴകി വീണു

fireforce

മൂലമറ്റം: തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപം വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. റോഡരികിലെ ഉയർന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. കുളമാവ് പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. അസി.സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർഓഫീസർ ജിൻസ് മാത്യു, ഫയർ ഓഫീസർമാരായ സിജു എം.പി, റോയ് മാത്യു, ജെയിംസ് തോമസ്, അനീഷ് കെ.ഷാജി, അഫ്സൽഖാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL