SignIn
Kerala Kaumudi Online
Sunday, 09 August 2026 11.36 PM IST

വൈക്കത്ത് രക്ഷാസേനയ്ക്കും വേണം രക്ഷാപ്രവർത്തനം

fire-station

വൈക്കം: കനത്തമഴയും കിഴക്കൻവെള്ളവും ചേർന്ന് വൈക്കത്തെ മുക്കുമ്പോൾ സഹായവുമായി പാഞ്ഞെത്തുന്ന അഗ്നിരക്ഷാസേന ഇവിടെ വെള്ളത്തിലാണ്.
വൈക്കം അഗ്നിരക്ഷാസേന ഓഫീസ് വെള്ളക്കെട്ടിലായി. രക്ഷാപ്രവർത്തകരും രക്ഷാസംവിധാനങ്ങളും എത്തേണ്ട വാഹനങ്ങളടക്കം വെള്ളത്തിലാണ്. നിലം നികത്തിയ സ്ഥലത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി വെള്ളപ്പൊക്ക സമയങ്ങളിൽ ഇവിടെ വെള്ളക്കെട്ടാണ്. ഉദ്യോഗസ്ഥർ നീന്തി വശംകെടുന്ന അവസ്ഥ. മലിനജലവും ചെളിയും ചു​റ്റും നിറഞ്ഞ നിലയിലാണ് ഫയര്‍‌സ്റ്റേഷൻ.

ഒരുവിധം പുറത്തിറക്കും

അടിയന്തരഘട്ടങ്ങളിൽ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാനാവില്ല എന്നതാണ് സ്ഥിതി. മഴക്കാലമായാൽ വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കകെടുതിയിലാകും. നീന്തി പുറത്തുകടക്കേണ്ട ഗതികേടിൽ നിന്ന് രക്ഷാസേനയെ എങ്ങനെയും രക്ഷിക്കണമെന്നാണ് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FIRESTATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL