വൈക്കം: മുൻസർക്കാരിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം കുടിശ്ശികയായിട്ട് രണ്ടുവർഷം കഴിഞ്ഞെന്നും, ശമ്പളം പരിഷ്‌കരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റോജൻ മാത്യുആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സജിനി.ടി മാത്യു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ, ജില്ലാ ട്രഷറർ സഞ്ജയ്.എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.ആർ.സന്തോഷ് കുമാർ, ജെ.റോബി, അമ്പിൾ.പി പ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഇ.പി.ദിലീപ്, ഷാഹുൽഹമീദ്, ബ്രാഞ്ച് സെക്രട്ടറി എൻ.എച്ച്.ഹരീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |