
വാഴൂർ:സ്ത്രീ സുരക്ഷാ പദ്ധതി യു.ഡി.എഫ് സർക്കാർ അട്ടിമരിക്കുകയാണെന്ന് ആരോപിച്ചു സി.പി.എമ്മും ജനാധിപത്യ മഹിളാ അസോസിയേഷനും ചേർന്ന് കൊടുങ്ങൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മഹിള അസോസിയേഷൻ വാഴൂർ മേഖല പ്രസിഡന്റ് നിഷാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു, സി.പി.എം വാഴൂർ ഏരിയ കമ്മിറ്റിയംഗം ഡി. സേതുലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌കലാദേവി , സി.പി.എം ഏരിയ കമ്മറ്റി അംഗം അഡ്വ.ബെജു.കെ.ചെറിയാൻ,ലോക്കൽ സെക്രട്ടറി ബേസിൽ വർഗീസ് , മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി രാജമ്മ ദേവകുമാർ ,ഗീത.എസ്.പിള്ള, സൗമ്യ.വി.സോമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |