
വൈക്കം : സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ സ്കൂളിൽ ഒൻപതാം ക്ലാസിലേക്ക് (ഹോക്കിയിൽ) ജില്ലയിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയായി തിരഞ്ഞെടുക്കപ്പെട്ട ദിയ സനീഷ്‌കുമാറിനെ എമർജിംഗ് വൈക്കം അനുമോദിച്ചു.
ചാലപ്പറമ്പിലെ വസതിയിൽ എത്തിയാണ് ഉപഹാരം നൽകിയത്. എമർജിംഗ് ചീഫ് അഡ്മിൻ അഡ്വ.എ.മനാഫ്, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈക്കം ഭാസി, അഡ്മിൻമാരായ സിന്ധു വിജയകുമാർ, അഭിലാഷ് ആർ, അജു രാജപ്പൻ, ശ്രീപ്രസാദ്, നൗഫിയ ഷിഹാബ്, രമേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |