
മാടപ്പള്ളി : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ ഡൽഹിയിൽ സെപ്തംബർ ഒന്നിന് നടത്തുന്ന ബഹുജന റാലിയുടെ സന്ദേശം വിളംബരം ചെയ്ത് മാടപ്പള്ളി ലോക്കൽ കമ്മിറ്റി പദയാത്ര നടത്തി. പാലമറ്റത്ത് പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്‌ടനും ലോക്കൽ സെക്രട്ടറിയുമായ പി.ആർ സുനിലിന് പതാക കൈമാറി. യോഗത്തിൽ അനു ഐസക് അദ്ധ്യക്ഷത വഹിച്ചു. പി.ആർ ഗോപാലകൃഷ്ണൻ, സാജു ആന്റണി, വൈസ് ക്യാപ്‌ടൻ സുമേഷ് കെ.തോമസ്, ജാഥാ ഡയറക്ടർ സോജൻ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |