SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.24 AM IST

ആശ്വാസമായി ഓണച്ചന്തകൾ

on

കോട്ടയം : പ്രതീക്ഷിച്ച തോതിൽ പച്ചക്കറി വില കുതിച്ചുയരാത്തതാണ് ഈ ഓണക്കാലത്തെ ആശ്വാസം. ഏതാനും ഇനങ്ങളുടെ വില മാത്രമാണ് 100 കടന്നത്. ജില്ലയിലുടനീളം കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഓണച്ചന്തകൾ സജീവമായത് വില പിടിച്ചുനിറുത്താൻ സഹായിച്ചു. ഏത്തക്കായ വില കിലോയ്ക്ക് 90 രൂപയായി. നാടൻ ഏത്തക്കായയ്ക്ക് ക്ഷാമം രൂക്ഷമാണ്. നാടൻ ഞാലിപ്പൂവൻ പഴത്തിന്റെ വില 110 ലെത്തി. നാടൻ പാവയ്ക്ക, പയർ, ബീൻസ് എന്നിവയ്ക്ക് 120 രൂപ വരെയായി. ക്യാരറ്റിന് 90 കടന്നപ്പോൾ മുളക്, മുരിങ്ങയ്ക്ക, മാങ്ങ, വഴുതന, ചേമ്പ്, കൂർക്ക് എന്നിവയ്ക്ക് 80 രൂപയാണ്. വെണ്ടയ്ക്ക 70 , ബീറ്റ്‌റൂട്ട്, കോവയ്ക്ക, ക്യാബേജ്, കത്തിരിക്ക, ചേന, കുക്കുമ്പർ 60 , തക്കാളി 50. പടവലങ്ങ 30 രൂപയ്ക്ക് താഴെയാണ്. ഉള്ളി വില 90 രൂപയിലെത്തിയപ്പോൾ വെളുത്തുള്ളിക്ക് 190 രൂപയായി.

വെളിച്ചെണ്ണ വില ഉയർന്നില്ല

ഓണത്തിന് തേങ്ങയുടെ വില 100 രൂപ കടക്കുമെന്നും വെളിച്ചെണ്ണ വില 400 രൂപയിലെത്തുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ വർദ്ധനയുണ്ടാകാത്തത് ആശ്വാസമായി. 70 - 80 രൂപ വരെയാണ് തേങ്ങയുടെ വില. വെളിച്ചെണ്ണ 280 - 320 രൂപ വരെയും. കേര വെളിച്ചെണ്ണയുടെ വില 300 രൂപയിൽനിന്ന് വർദ്ധിപ്പിക്കാതിരുന്നതും വില പിടിച്ചുനിറുത്താൻ സഹായിച്ചു. സൂപ്പർമാർക്കറ്റുകളിൽ കേര വെളിച്ചെണ്ണയ്ക്ക് 290 രൂപയാണ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL