അടിമാലി :ടെക്നിക്കൽ ഹൈസ്‌കൂളിന്റെ കീഴിൽ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനം അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖം 15ന് രാവിലെ 10.30 ന് അടിമാലി ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് ഓഫീസിൽ. ഫോൺ : 9400006481
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |