SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

പിച്ചിലിറങ്ങി വൈദികർ, കത്തനാർ ക്രിക്കറ്റ് ലീഗിന് തുടക്കം

കോട്ടയം: വൈദികരുടെ ക്രിക്കറ്റ് ആവേശത്തിന് പുത്തൻ വേദിയൊരുക്കി കത്തനാർ ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ ഒന്നിന് തുടക്കമായി. വിവിധ ക്രൈസ്തവസഭകളിലെ വൈദികർ അണിനിരക്കുന്ന ലീഗിന്റെ ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വിനു ജോബ് എം.എൽ.എയും ചേർന്ന് നിർവഹിച്ചു. ചങ്ങനാശേരിയിലെ കത്തനാർ ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾ പുതുപ്പള്ളി ബെയ്ൽസ് അരീന ടർഫിലാണ് നടക്കുന്നത്. കോതമംഗലം പ്രീസ്റ്റ് ലീഗും ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. മത്സരത്തിൽ കോട്ടയം ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ് വിജയികളായി. 16 ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള എക്യുമെനിക്കൽ കൂട്ടായ്മ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സീറോ മലബാർ സഭ, സീറോ മലങ്കര സഭ, ലത്തീൻ കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്‌സ് സഭ, മാർത്തോമ സഭ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL