
കോട്ടയം : ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽക്കൃഷിയുടെ ഭാഗമായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിലും ഡയറി പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 - 45. പ്രവൃത്തിപരിചയമുള്ളവർക്ക് അഞ്ചുവർഷം ഇളവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം. അപേക്ഷകൾ 14 ന് വൈകിട്ട് 5 ന് മുമ്പ് ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റുകളിൽ നൽകണം. 16 ന് രാവിലെ 10.30 ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. അപേക്ഷഫോമിന് ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |