
ചങ്ങനാശ്ശേരി : എസ്.എച്ച് സ്‌കൂൾ കിളിമലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നോവ ഫെസ്റ്റിൽ ആനക്കല്ല് സെന്റ് ആന്റണീസ് ജേതാക്കളായി. ചങ്ങനാശേരി പ്ലാസിഡ് വിദ്യ വിഹാർ രണ്ടാം സ്ഥാനവും, നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മാർ ജെയിംസ് കാളാശേരി മെമ്മോറിയൽ ട്രോഫിയും 10000 രൂപയും പ്രശസ്തി പത്രവും ഉപഹാരമായി നൽകി. സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൾ ഫാ.പയസ് പായ്ക്കാട്ടുമറ്റത്തിൽ അദ്ധ്യക്ഷനായിരിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |