
വെച്ചൂർ : കൃഷി വകുപ്പിന്റെ ആത്മ പദ്ധതി 2026 പ്രകാരം വെച്ചൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഫാം സ്‌കൂൾ സംഘടിപ്പിച്ചു. കൃഷി ഓഫീസർ ലിഡ ജേക്കബ് , കൃഷി വിജ്ഞാന കേന്ദ്രം കുമരകം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആശ വി.പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു. അശോകൻ വേളപ്പറമ്പിൽ, അനിൽ രാജ് കരിനിലം, ശശിധരൻ കാളങ്കേരിൽ, ടി.ഡി ശ്രീനിവാസൻ തുടങ്ങിയ പാടശേഖര സെക്രട്ടറിമാർ, മറ്റു കൃഷിക്കാർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് സ്യുഡോമോണസ്, ട്രൈക്കോഡെർമ എന്നിവ വിതരണം ചെയ്തു. ഒരു വർഷത്തേക്ക് കേരള കർഷകൻ മാഗസിൻ സൗജന്യമായി നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |