കട്ടപ്പന : എം.ഡി.എം. എയുമായി യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് അറസ്റ്റിലായത്. രണ്ടു ദിവസം മുൻപാണ് ഇയാൾ 20 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കട്ടപ്പന എസ്.ഐ എബി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുള്ളതിനാൽ ഗുണ്ടാ പട്ടികയിൽപ്പെടുത്താനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |