SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

വ്യാപാരികൾ വീട് നി‌ർമ്മിച്ചു നൽകി

merchants

തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വ്യാപാരിക്ക് ഒരു വീട് " എന്ന പദ്ധതിയിൽ ജില്ലാ കമ്മിറ്റിയുടെയും തൊടുപുഴ നിയോജകമണ്ഡലത്തിലെ യൂണിറ്റുകളുടെയും സഹകരണത്തോടെ കാളിയാറിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണ ചടങ്ങ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി നിർവഹിച്ചു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും ഓരോ വീടുകളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തെ വീടിന്റെ നിർമാണമാണ് പൂർത്തീകരിച്ചത്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാരോത്സവ് പദ്ധതിയുടെ ലാഭവിഹിതം വിവിധ നിയോജക മണ്ഡലം കമ്മിറ്റികൾക്ക് ഭവന പദ്ധതിയുടെ പൂർത്തീകരണത്തിനായി നൽകി. മറ്റു യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ. ജില്ലാ ട്രഷറർ ആർ. രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ കോട്ടയ്ക്കകം, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിവി.ജെ. ചെറിയാൻ, കരിമണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി കളപ്പുര, നിയോജകമണ്ഡലം ട്രഷറർ നൗഷാദ് മലനാട്, വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് സജി കണ്ണമ്പുഴ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സലിംകുട്ടി, ഉടുമ്പന്നൂർ യൂണിറ്റ് പ്രസിഡന്റ് അശ്വതി മധു, തോമസ് തെള്ളിങ്കൻ, ജോവാൻ ജേക്കബ്, തോമസ് കുരുവിള, സജി മുളിരിങ്ങാട്, ജോഷി എടാട്ട് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL