SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.30 AM IST

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷനും ഡോ. എൻ ഗോപാലകൃഷ്ണൻ സ്മൃതി പുരസ്‌കാര വിതരണവും ആദരിക്കൽ ചടങ്ങും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഡി .സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷനായി. പ്രഭാഹരൻ മൂന്നാറിന് സ്മൃതി പുരസ്‌കാരം അഡ്വ. ഡി സുരേഷ് കുമാർ സമ്മാനിച്ചു. ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അബുദാബി ശക്തി അവാർഡ് നേടിയ കെ ടി രാജീവിനെ സംസ്ഥാന കൗൺസിൽ അംഗം കാഞ്ചിയാർ രാജനും ലൈബ്രറി കൗൺസിൽ നാടക മത്സരത്തിലെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ജോസ് വെട്ടിക്കുഴയെ സംസ്ഥാന കൗൺസിൽ അംഗം കെ ആർ രാമചന്ദ്രനും പുഴ കഥാപുരസ്‌കാര ജേതാവ് എം എസ് മണിക്കുട്ടനെ ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യനും പുഴ കവിതാപുരസ്‌കാര ജേതാവ് സുമ റോസിനെ സംസ്ഥാന കൗൺസിൽ അംഗം എസ് പുഷ്പമ്മയും ആദരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹൻ, പി .എം ശോഭനകുമാരി, ഷേർലി മണലിൽ, ഭാസി കുറ്റിക്കാട്, ടി കെ വാസു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CONVENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL