പാലാ: നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിന് വിരാമമാകുന്നു. വിമത കോൺഗ്രസ് കൗൺസിലർമാരായ നാല് പേരിൽ രണ്ട് പേരും ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായി നഗര വികസനമുന്നണി കൺവീനർ ബിജു പാലൂപടവിലിനെ അറിയിച്ചതായാണ് വിവരം. ഇതോടെ നഗരവികസന മുന്നണി സ്ഥാനാർത്ഥിയായി ബിജു മാത്യൂസിനെ മത്സരിപ്പിക്കാൻ സാധ്യതയേറി. വൈസ് ചെയർമാൻ സ്ഥാനത്തിനായി ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും അവകാശവാദവുമായി രംഗത്തെത്തിയത് കഴിഞ്ഞദിവസങ്ങളിൽ മുന്നണിക്കുള്ളിൽ ആശയക്കുഴപ്പത്തിന് കാരണമായി. വിമതർ തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ബിജു മാത്യൂസിന് അനുകൂലമായി ഭൂരിപക്ഷ ധാരണ രൂപപ്പെട്ടത് എന്നറിയുന്നു.
നഗരവികസന മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ കേരള കോൺഗ്രസ് എമ്മിന്റെയും സി.പി.എമ്മിന്റെയും നിലപാടാണ് ഇനി നിർണായകമാകുക. അതേസമയം ടോണി തൈപ്പറമ്പിൽ ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ടോണിയുമായി സി.പി.എം, മാണി ഗ്രൂപ്പ് നേതാക്കൾ ചർച്ച നടത്തിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |