കോട്ടയം: മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം വ്യാപാരവ്യവസായ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി വ്യാപാരി വ്യവസായി സമിതി. വൈകുന്നേരങ്ങളിലും തിരക്കേറിയ സമയങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. പ്രതിസന്ധി തുടർന്നാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരും. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കണം. 14ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രതിഷേധിക്കും. പരിഹാരമില്ലെങ്കിൽ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ സലീം എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |