
ചങ്ങനാശേരി: വാഴപ്പള്ളി ശ്രീ വിദ്യാധിരാജ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബമേള നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർബോഡ് അംഗവുമായ എസ്.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ.എസ് താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.ആർ പൊന്നപ്പനെ ആദരിച്ചു. ആർ. വിജയകുമാർ, എം.എസ് രതീഷ്‌കുമാർ, ലതാവിനയകുമാർ, എം.ജെ ജയചന്ദ്രൻ, ടി.എസ് സതീഷ്‌കുമാർ, എൻ.സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |