
രാമപുരം: മാർ ആഗസ്തനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ മാക്‌സ്വാ 2026, 7 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ ഫാ.ബെർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എസ്.ബി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.ദീപക് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. രണ്ടാം വർഷ എം.എസ്.ഡബ്ല്യു മഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വിഭാഗം വിദ്യാർത്ഥികളുടെ ബാഡ്ജ് വിതരണവും ഒന്നാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്ക് ക്യാപ്‌സ് വിദ്യാർത്ഥി മെമ്പർഷിപ്പും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |