SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.30 AM IST

'പാലായിൽ നിറുത്തിയിട്ട ഓട്ടോയിലിരുന്ന് ഫോൺ ചെയ്താലും എം.വി.ഡി പിടിക്കും'

പാലാ: പാലാ ജോയിന്റ് ആർ.ടി.ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷ നിറുത്തിയിട്ട ശേഷവും ഫോണിൽ സം സാരിക്കരുതെന്ന പുതിയ 'ട്രാഫിക് ബോധവത്കരണം' ഓട്ടോ ഡ്രൈവർമാർക്കിടയിൽ പടരുന്നു. ഇന്നലെ ഉച്ചയോടെ ഐങ്കൊമ്പിൽ നടന്ന ഒരു സംഭവമാണ് ഇതിന് പിന്നിൽ. ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ഐങ്കൊമ്പിലെത്തിയപ്പോൾ പെട്ടെന്ന് നിർത്തി, വഴിയോരത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരുന്ന് ഫോൺ ചെയ്ത ഡ്രൈവറെ 'ഇവിടെ വാടായെന്ന്' ആക്രോശത്തോടെ വിളിച്ചു.

ഇറങ്ങിച്ചെന്ന ഡ്രൈവർക്ക് ലഭിച്ചത് കണ്ണ് പൊട്ടുന്ന ചീത്തവിളി. മേലിൽ വാഹനം ഓടിച്ചുകൊണ്ട് ഫോൺ ചെയ്യരുതെന്ന് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ അസഭ്യവർഷം.

'സാർ, വണ്ടി നിറുത്തിയിട്ടിരിക്കുകയല്ലേ...' എന്ന ഡ്രൈവറുടെ വിശദീകരണം ഉദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ ഇടപെട്ടപ്പോൾ, 'നീ നിന്റെ പണി നോക്കെടാ' എന്ന മറുപടിയോടെയാണത്രേ ഉദ്യോഗസ്ഥൻ മടങ്ങിയത്.

നിയമപുസ്തകത്തിൽ ഇതുവരെ 'വണ്ടി നിറുത്തി ഫോൺ ചെയ്താൽ ശകാരിക്കാം' എന്ന വകുപ്പ് കണ്ടിട്ടില്ലെങ്കിലും, ഐങ്കൊമ്പിലെ സംഭവം അറിഞ്ഞവർ വണ്ടി നിറുത്തിയിട്ടിരിക്കുകയാണെങ്കിലും ഫോൺ എടുക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL