
കോട്ടയം: ഇവന്റ് മാനേജ്‌മെന്റ് സേവനങ്ങളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ബോധവത്ക്ക രണം നടത്താൻ ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് കേരള (ഇമാക്). അടുത്തിടെ കോട്ടയം കഞ്ഞിക്കുഴിയിലും മുണ്ടക്കയം ചോറ്റിയിലും നടന്ന വിവാഹത്തിനു ഭക്ഷണമെത്തിക്കാതെ കാറ്ററിംഗ് സംഘം വഞ്ചിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ. പരിശോധിക്കുക, ഉറപ്പാക്കുക, രേഖപ്പെടുത്തുക, ശേഷം മാത്രം ബുക്ക് ചെയ്യുക എന്ന സന്ദേശമുയർത്തിയാണ് (ഇമാക്) ക്യാമ്പയിന് തുടക്കമിട്ടത്. സോഷ്യൽ മീഡിയ പരസ്യങ്ങൾ മാത്രം വിശ്വസിച്ച് സേവനം സ്വീകരിക്കുന്നതിന് മുൻപ് പരിശോധന അനിവാര്യമാണ്. പരിശോധിച്ച് ഉറപ്പാക്കി രേഖാമൂലം കരാറുണ്ടാക്കിയശേഷം സദ്യ ബുക്ക് ചെയ്യണമെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |